Dec 17, 2013

വർണ്ണങ്ങൾ നിറയുമീ സായം സന്ധ്യയും,
 അതിൻ നിറങ്ങളണിഞ്ഞ് അലയടിച്ചുയരുമീ തിരകളും,
മൌനത്തിൻ രാഗത്തിൽ മൂളുന്ന കാറ്റും ,
മനോഹരമീ സുന്ദര നിമിഷങ്ങളിൽ ചേർന്നലിയട്ടെ ഞാനും.

May 12, 2012

മരണം


നനുത്ത  വിരലുകളാല്‍ എന്നെ
 നീ  തലോടിയപ്പോഴും ,
അതിലെ  തണുപ്പ് എന്നിലേക്ക്‌
പടര്‍ന്നു കയറുമ്പോഴും
ഞാന്‍ അറിഞ്ഞിരുന്നില്ല
നീ വന്നതെന്തിനെന്നു

Mar 14, 2012

നോവ്

വാക്കുകളുടെ   മൂര്‍ച്ചയോ
നോക്കിന്‍റെ   തീവ്രതയോ
ഏതെന്നു അറിയില്ല
ഹൃദയത്തില്‍ ഒരു പോറല്‍ വീഴ്ത്തി,
അതിന്‍റെ  നീറ്റല്‍ ഒരു സുഖം തരുന്നൊരു
നോവാണ് .

Jul 14, 2011

ഓര്‍മ്മകളില്‍ ഒരു പ്രണയം

ഒരിക്കല്‍ പിന്നിട്ട  വഴികളിലൂടെയെല്ലാം ,
ഒന്നുകൂടെ  നടക്കണം എന്ന്   മനസ്സ്  വല്ലാതെ കൊതിച്ചപ്പോഴാണ് ,
പഴയ കോളേജ്   ജീവിതത്തിന്‍റെ ബാക്കിപത്രമായ ,ഓട്ടോഗ്രാഫ്   പൊടി തട്ടിയെടുത്തത്
അതിലെ   ഓരോ  വരികളിലും  അന്നത്തെ   കാലഘട്ടത്തിന്‍റെ  സ്പന്ദനങ്ങളും  ,ഓര്‍മകളും തങ്ങി  നിന്നിരുന്നു .
നീണ്ട  ഇടനാഴിയിലൂടെ   കലപില  ബഹളം  വച്ച്  വരുന്ന    ഞങ്ങളുടെ  വാനരസേന  ......
 അപ്പുറത്ത്  നിന്നും  എസ് എഫ്  ഐ ക്കാരുടെ     മുദ്രാവാക്യങ്ങള്‍   ഉയര്‍ന്നു  കേള്‍ക്കുന്നു  ......
ക്യാമ്പസിനെ കുറിച്ചോര്‍ക്കുമ്പോള്‍   ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന  ചിത്രം ..........


പഴയ  പുസ്തക  കെട്ടുകളുടെയും  ഗ്രീറ്റിംഗ്  കാര്‍ഡ്സുകളുടെയും ഇടയില്‍   ഞാന്‍    വളരെ   നാളായി   കാത്തുസൂക്ഷിച്ച   വിലപ്പെട്ട   എന്തോ   ഒന്ന് തിരയുകയായിരുന്നു  ,..
ഒടുവില്‍    ഷേക്സ്പിയറിന്‍റെ  ഒഥല്ലോയുടെ  താളുകള്‍ക്കിടയില്‍    നിന്നും
  അത് ഊര്‍ന്നു   നിലത്തേക്ക്  വീണു , എനിക്ക്  ആദ്യമായി  ലഭിച്ച   പ്രേമലേഖനം  ........
അത്  ഒരു  ലവ് ലെറ്റര്‍  ആണോ  എന്ന്  ചോദിച്ചാല്‍  ,അത്  കാണുന്ന  നിങ്ങള്ക്ക്  തോന്നും  എനിക്ക്   ഭ്രാന്താണ്  എന്ന്  .........
കാരണം  ........ അത്   ഒരു  ഡയറി മില്‍ക്ക്  ചോക്ലേറ്റിന്‍റെ റാപ്പര്‍  ആയിരുന്നു   .............പക്ഷെ   ഒരുകാലത്ത്  എനിക്കേറ്റവും  വിലപ്പെട്ട  നിധിയായിരുന്നു   അത്  .........അതില്‍  ഇങ്ങനെ   എഴുതിയിരുന്നു  ....." ഇഷ്ടമാണ്  ഒരുപാടു  ഒരുപാട് ".  ബോട്ടണി  ലാബിലേക്ക്   പോവുന്ന   വഴിയിലുള്ള   കോണിപടിയുടെ ചുവട്ടില്‍  വച്ച്  അവന്‍  അത്  തന്നപ്പോള്‍ ,ആദ്യമായി  ഒരാള്‍  ഇഷ്ടം  അറിയിച്ചതിന്‍റെ  സന്തോഷം   എന്‍റെ  മുഖത്ത്  പ്രകടമായി  .ഞാനാണീ  ലോകത്തിലേക്കും  ഏറ്റവും   ഭാഗ്യം  ചെയ്തവള്‍  എന്ന ഭാവമായിരുന്നു  ......... ഉള്ളാലെ  സന്തോഷിക്കുമ്പോഴും    കൂട്ടുകാര്‍   ആരും  ഇതറിയരുതെ  എന്ന  മൌനപ്രാര്‍ത്ഥന   എന്‍റെ   ഉള്ളില്‍   ഉണ്ടായിരുന്നു  .


ക്യാമ്പസിലെ   ,മരങ്ങളും  ,ഇടനാഴിയും   കോണി പടിയും   ബെഞ്ചുകളും   ഡസ്കുകളും   ഞങ്ങളുടെ   മൌനപ്രണയം   അഞ്ചു  വര്‍ഷം രഹസ്യമായി   സൂക്ഷിച്ചു .ഒടുവില്‍  ആരും  അറിയാത്ത  ഒരു  പ്രണയവും ഉള്ളിലൊതുക്കി ഞാനും  അവനും  ആ  കലാലയത്തില്‍  നിന്നും   പടിയിറങ്ങി  .........


വീണ്ടും  കാണാം  എന്ന്  പറഞ്ഞു  എന്നെ  യാത്രയാക്കിയ  അവന്‍  ഒരിക്കലും  അവസാനിക്കാത്ത   ഒരു  യാത്ര   തുടങ്ങിയെന്നു  ഞാന്‍  അറിയുന്നത്  ,പിറ്റേ  ദിവസം  രാവിലെ  പത്രം  കണ്ടപ്പോഴാണ്  .
 അങ്ങനെ     ഞങ്ങളുടെ   പ്രണയം  ആ  കലാലയത്തിന്‍റെ   നാലു ചുവരുകള്‍ക്കുള്ളില്‍   മൂടപെട്ടു .... ....


പഴയ പുസ്തക കെട്ടുകളിലെ  പൊടിയടിച്ചു  ഓര്‍മ്മകള്‍ തുമ്മല്‍ പോലെ പുറത്തേക്കു ചാടിയപ്പോള്‍ , അതെല്ലാം ഒതുക്കി പഴയ പോലെ തന്നെ വെച്ചു
 ഞാന്‍ എന്‍റെ ചാരുകസേരയില്‍ മഴയും നോക്കി കിടന്നു .

May 12, 2011

രാത്രിമഴ

ഇന്നലെയും  നിന്നെ കാത്തിരുന്നു.
പൊട്ടിച്ചിരികളും കൊഞ്ചലുമായി -
ഒടുവില്‍ കരച്ചിലിലേക്ക്  വഴി മാറി നീ

ആര്‍ത്തു പെയ്യുക നീ,
എന്‍ ഹൃദയം  കുതിര്‍ന്നു പോകും വരെ ..
എന്‍റെ  മനക്കോട്ടകള്‍  ചോര്‍ന്നോലിക്കുന്നത് ,
കണ്ടു നീ  കൈകൊട്ടിചിരിക്കേണം.

നീറുന്ന ചിന്തകളില്‍  കുളിര് കോരിയിട്ട്,
എന്‍റെ  മൌനത്തിനു പാശ്ചാത്തല  സംഗീതവും നല്‍കി,
എന്നിലലിഞ്ഞു  ചേര്‍ന്ന് ...
ഒടുവിലൊരു കള്ള ചിരിയും ചിരിച്ചു ,
എന്നെ തനിച്ചാക്കി  നീയും  പോയി മറയും .
പിന്നെ  ഞാനും  ഈ  ഏകാന്തതയും  മാത്രം .

Feb 23, 2011

ख्वायिश

समय  को बाँधना था ,
लेकिन  गुज़र गया .
बारिश  को  समेटना था,
बरस गया वोः मुजको बिगोके.
एक बार केलिए अगर ,
थम  जाए ये वक़्त मेरे लिए ...
तो  समेटलूं  वोः सारी यादें ,
जो मुझसे छूट गये.

Jan 5, 2011

ആദ്യ പ്രണയം

ആദ്യ പ്രണയം ,
തുറക്കാത്ത എഴുത്തുകളാണ്,
സംഭാഷണങ്ങളില്ലാത്ത   നാടകമാണ് ,
സമുദ്രത്തിന്റെ അഗാധതയാണ് .
അപരിചിതമായ   മരുഭൂമിയാണ്
അനന്തതയിലേക്ക്  തുറക്കുന്ന  ജാലകമാണ് .
കണ്ണാടിയിലെ പ്രതിബിംബമാണ് .
കാറ്റിനുള്ളിലെ  കുളിരാണ് ,
പിന്‍വാങ്ങലിന്റെ പടിവാതിലുകലാണ് ,
മൌനത്തിന്റെ സംഗീതമാണ് ,
നിശബ്ദതയുടെ സൌന്ദര്യമാണ് ,
കാലം മായ്ക്കാത്ത  പുഞ്ചിരിയാണ്
ഹൃദയത്തിലെ മുറിവുകളാണ് ,
ശിശിരത്തിലും പൊഴിയാത്ത ഇലകളാണ് .

Dec 27, 2010

പ്രണയം

ചപലം................
കുമിളപോല്‍ പറന്നുയരുകയും,
ഞൊടിയിടയില്‍ തകര്‍ന്നുടയും
ഭ്രാന്തമാം  സ്വപ്നം

Nov 22, 2010

കാത്തിരിപ്പ്‌


കുഞ്ഞേ നിനക്കായ്  കാത്തിരിപ്പൂ
ഈ അമ്മ,
നിനക്കായ്  ചുരത്തുവാന്‍ ത്രസിക്കുന്നു
എന്‍ മാറിടം,
പത്തു  മാസം  ഉള്ളിലൊളിപ്പിച്ചു നടന്നും,
ഒടുവില്‍  പേറിന്‍  നോവറിഞ്ഞു,
നിന്നെ  കൈകളിലേന്തുവാനും,
കാത്തിരിപ്പൂ ഈ ഞാന്‍ .
നിന്‍  കൈകളിന്‍ മൃദു സ്പര്‍ശനവും,
മാലാഖ പോലെയുള്ള  നിന്‍   മുഖത്ത്
വിരിയും പാല്പുഞ്ചിരിയും ...
കാണുവാന്‍   കൊതിച്ചിരിപ്പൂ  .
എന്‍  നന്ദന വൃന്ദാവനത്തിലേക്ക്
നീ വരും നാളിനായ്‌   കാത്തിരിപ്പൂ  ഞാന്‍ ....

Oct 19, 2010

ക്ഷണികത

ക്ഷണികമാം‌ ഈ ജീവിതം‌
ഒരു നിമിഷനേരത്തിനുള്ളിൽ‌ കടന്നു പോകുന്നു
ക്ഷണികം‌ എന്ന് നാം‌ തിരിച്ചറിയുമ്പോഴേക്കും‌
മിഴി ചിമ്മി തുറന്നടയുന്ന ക്ഷണത്തിൽ‌ പൊലിയുന്നു,
നെയ്തു കൂട്ടിയ സ്വപ്നങ്ങളും‌. വർ‌ണങ്ങളും‌,
ഒടുവിലീ ജീവനും‌...

Aug 9, 2010

മുത്ത്

എന്‍റെ ഉള്ളില്‍ ഉറഞ്ഞുകൂടിയ മുത്തേ,
നിന്‍റെ നേര്‍ത്ത കുറുങ്ങലുകള്‍
 എന്‍റെ ഹൃദയത്തില്‍ പ്രതിധ്വനിച്ചു...
ഈ ലോകത്തിന്‍റെ വിരിമാറിലേക്ക്
കുതിച്ചുപായുവാനായിരുന്നോ നിന്‍റെ പ്രയാണം
ഹൃദയഭിത്തികള്‍ക്കുള്ളില്‍  ഞെരിഞ്ഞമര്‍ന്നു  നീ
ഒരു കണ്ണുനീര്‍ മുത്തായി പുറത്തേക്കു ഒഴുകി
ഒഴുകി ഒഴുകി ഒരു തേങ്ങലായി നീ  എന്നുള്ളില്‍ കെട്ടടങ്ങി..

Jul 13, 2010

മരണം

കറുത്ത മേഘപാളികളിലൂടെ,
ഒരു തൂവല്‍ പോലെ  പറന്നടുക്കുവാന്‍,
ഞാന്‍  വെമ്പുകയാണ്.
പറന്നു പറന്നു  ആ ഇരുള്‍ മൂടിയ താഴ്വരത്തിലേക്ക്,
അലിഞ്ഞില്ലാതയെങ്കില്‍..........

Jul 8, 2010

മഴ ചിത്രങ്ങള്‍


മണ്ണിലേക്ക് മന്ത്രധ്വനി പോലെ പെയ്തിറങ്ങുന്ന മഴ മനസിന്‍റെ ആഴങ്ങളിലേക്കും ഊര്‍ന്നിറങ്ങുകയാണ്.മനസ്സില്‍ ദൃശ്യമായ വര്‍ണ ചിത്രങ്ങള്‍  പോലെ മനോഹരമായിരുന്നു നയനങ്ങളില്‍ പതിഞ്ഞതും..........

























May 7, 2010

ഒരു തിരിഞ്ഞുനോട്ടം

ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികം
ഒരു വര്‍ഷം കടന്നു പോയതറിഞ്ഞില്ല......
പലതും പറഞ്ഞും....
പട വെട്ടിയും....
പരസ്പരം സ്നേഹിച്ചും......
കൊഴിഞ്ഞു പോയ ഒരു വര്‍ഷം.
ഒരുപാട് വ്യത്യസ്തതകള്‍...
ഒരു മൊട്ടു സൂചിയെടുത്താല്‍ അത് എടുത്തവിടെ തന്നെ വയ്ക്കുന്നവള്‍.....
The Perfectionist
പത്രം വായിച്ചാല്‍ അത് അവിടെ തന്നെ ഇട്ടു പോകുന്നവന്‍....
The Lazy guy in the world
വര്‍ഷങ്ങളോളം വിവാഹത്തെക്കുറിച്ച് ആലോചിക്കാത്തവന്‍....
സ്നേഹം ഒരു സാഗരം പോലെ കൊണ്ടു നടന്നവള്‍....
അങ്ങിനെ അങ്ങിനെ.......
പക്ഷേ  അവരെ ഒരുമിപ്പിക്കുന്ന ചിലത്....
പുസ്തകങ്ങള്‍, സാഹിത്യം, സംഗീതം,സിനിമ, പെയിന്റിംഗ്,ഉറക്കം...
എല്ലാത്തിനും ഉപരി സ്നേഹവും വിശ്വാസവും.
സൌഹൃദങ്ങളുടെ വസന്ത കാലത്ത്, അവള്‍ അവനോടു ചോദിച്ചു
" എന്നാണു നമ്മുടെ  വിവാഹം?"
കുരുത്തംകെട്ടവനായ അവന്‍ ഒരു കാച്ചങ്ങു കാച്ചി.
"2009 may 7 Thursday"

വളരെ കുറഞ്ഞ സമയത്തിന്നുള്ളില്‍ എല്ലാം ഒരുക്കി.
കല്യാണം എന്ന ആര്‍ഭാടത്തില്‍ വിശ്വാസമില്ലാത്തത്‌ കൊണ്ട്,ക്ഷണക്കത്ത് പോലും വ്യത്യസ്തവും ലളിതവും ആയിരുന്നു. കല്യാണഷോപ്പിങ്ങിനായി ചിലവഴിച്ചത് ആകെ ഒന്നര മണിക്കൂര്‍.
അങ്ങനെ കഴിഞ്ഞ വര്‍ഷം  മേയ്  7 നു  വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.

നമ്മുടെ രാഷ്ട്രീയക്കാരുടെ അനുഗ്രഹത്താല്‍,കേരളജനത അന്ന്ഹര്‍ത്താല്‍ആചരിച്ചു,കല്യാണത്തിന് പിന്തുണ പ്രഖ്യാപിച്ചു
ഹണിമൂണ്‍ ഇല്ലേ ? എന്ന് ചോദിച്ചവരോട് , ഞങ്ങള്‍ മൂകാംബികയില്‍ പോയി എന്ന് പറഞ്ഞു. വിരുന്നുസല്കാരങ്ങള്‍ക്ക് സലാം പറഞ്ഞു കൊണ്ട് ഒരാഴ്ചത്തെ അവധിക്കു ശേഷം ജോലിത്തിരക്കിലേക്ക് ഊളിയിട്ടു

ഇപ്പോള്‍ ഇതാ ഒരു വര്‍ഷം പൂര്‍ത്തിയാക്കി.

പിന്നെ എന്താ...........
ഒന്നുമില്ല........
ശേഷം  അടുത്ത വര്‍ഷം.........

Apr 1, 2010

ഓര്‍മ്മയുണ്ടോ ഇവയെല്ലാം.....


ഒരു വേനല്‍ കാലം കുടി ആഗതമായിരിക്കുകയാണ്.നമ്മുടെ കുട്ടികാലത്തെ ഓര്‍മ്മകളെ ഒന്നു പൊടി തട്ടിയെടുക്കാം....
                                                        













                                                                                                                               


                                                                                                                                                                      

Mar 4, 2010

ചില രജിസ്റ്റര്‍ ചിന്തകള്‍

രാവിലെ ഓഫീസിലേക്കു തിരക്കിട്ടുപുറപ്പെടുമ്പോള്‍ വന്ന ഒരു ഫോണ്‍ കോളാണ്  ഇത് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞങളുടെ ഒരു സുഹ്രുത്ത് രജിസ്റ്റര്‍  മാര്യേജ്  ചെയ്യാന്‍ പോവുന്നു,അതിനു എല്ലാ  സഹകരണവും ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു കോള്‍ ആയിരുന്നു .
               നിങ്ങള്‍  വിചാരിക്കുന്നുണ്ടാവും എന്താ ഇതില്‍ എഴുതാനും മാത്രം പ്രത്യേകത ,ഇത് ഒരു സാദാരണ കാര്യമല്ലേ  എന്നു. ശരിയാണു ,പക്ഷെ  നമ്മള്‍   ആരെങ്കിലും ഒരിക്കലെങ്കിലും  ചിന്തിച്ചിട്ടുണ്ടോ   ഈ സാധരണമായ കാര്യം നടത്തികിട്ടുവാന്‍ എത്ര മാത്രം മനോധൈര്യം വേണം എന്നു.ഒരു ആവേശത്തിന്റെ പുറത്ത് വീട്ടുകാരേ എതിര്‍ത്ത്  ഇഷ്ട്ടപെട്ടവരുടെ ഒപ്പം ജീവിക്കുവാന്‍ പുറപ്പെടുന്ന  നാം പലപ്പൊഴും  ചിന്തിക്കുന്നില്ല  ഇനി എന്ത്  എന്നു?എന്ത്  തീരുമാനവും എടുക്കുന്നതിനു മുന്‍പേ വളരെയധികം  ആലോചിക്കണമെന്നു നമ്മുടെ കാരണവന്മാര്‍  പറയാറുണ്ടു ,പക്ഷേ നാം അതിനെ കാര്യമായി എടുക്കാറില്ലാ , രജിസ്റ്റര്‍  മാര്യേജിന്റെ  കാര്യത്തില്‍ നാം ചിന്തിക്കേണ്ട  പല കാര്യങ്ങള്‍ ഉണ്ട്. പ്രേമിച്ചു നടക്കുമ്പോള്‍ നാം ഒരു സ്വപ്നലോകത്തില്‍ ആണ്  ജീവിക്കുന്നത് ,പക്ഷേ വിവാഹശേഷം മാത്രമേ നാം ജീവിതത്തിലെ പല യാഥാര്‍ത്യങ്ങളും മനസിലാകുന്നത്  .വിവാഹിതരാവന്‍ ഒരു നിമിഷത്തിന്റെ ആവേശത്തില്‍  ഉറപ്പിക്കാന്‍ നമ്മുക്ക് കഴിയും , പക്ഷേ അതിനു ശേഷമുള്ള ജീവിതം എങ്ങനെ എന്നു  നാം  ചിന്തിച്ചിട്ട് കുടി കാണില്ല .ഇങ്ങനെയുള്ള വിവാഹങ്ങള്‍ പലതും ഡൈവൊഴ്സിലാണു അവസാനിക്കുന്നത് ,അതിനു കാരണക്കാരും  നമ്മള്‍ തന്നെ.

നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു 90%പ്രശ്നങ്ങള്ക്കും ഉത്തരവാദികള്‍   നാം തന്നെയാണ്  .പരസ്പരം മനസില്ലാക്കിയും വിട്ടുവീഴ്ച്ചകള്‍ ചെയ്തു കൊണ്ടും ഉള്ള ഒരു ജീവിത രീതികൊണ്ടു മാത്രമേ വിജയിക്കുവാന്‍ സാധിക്കൂ.മുഖം മൂടികളില്ലാതെ തുറന്ന ഒരു പെരുമാറ്റം ആയിരിക്കണം നമ്മുടേത് ,പക്ഷേ ഇന്നു പലപ്പോഴും അതിനു കഴിയാറില്ല. ചെറിയ കാര്യങ്ങളുപോലും പെരുപ്പിച്ച് കാണിച്ചു പ്രശ്നങ്ങള്‍  ഉണ്ടാക്കി, അത് ഡൈവോഴ്സില്‍ എത്തിക്കുന്നത്  ഇന്നു ഒരു സ്ഥിരം കാര്യം ആയിരിക്കുന്നു .ആ സമയത് നമ്മുക്കു സപ്പോട്ടിനായി  സാക്ഷികളായി നിന്ന നമ്മളുടെ  സുഹ്രുത്തുക്കള്‍ പോലും ഉണ്ടാവില്ല.ഇങ്ങനെ ഉള്ള ഒരു കാര്യങ്ങളും വിവാഹത്തിനു മുന്‍പ്  നാം ചിന്തിക്കാറു പോലുമില്ല.രണ്ടു മതസ്ഥര്‍ തമ്മിലുള്ള വിവാഹം കൂടി ആണെങ്കില്‍ ഒന്നും പറയുകയെ വേണ്ട ,പ്രശ്നങ്ങള്‍ കൂടുകയെ ഉള്ളു ,രണ്ടു വ്യത്യസ്ത സമുദായങ്ങളില്‍ ജീവിച്ച ആളുകള്‍ ഒന്നിച്ച്  ജീവിച്ചു തുടങ്ങുമ്പോള്‍  ഒട്ടെറെ പ്രശ്നങ്ങള്‍  ഉണ്ടാവാം ,അതൊക്കെ തരണം ചെയ്തു മുന്നോട്ടു പോവണം എന്നുണ്ടെങ്കില്‍ നാം വിവാഹത്തിനു മുന്‍പേ അതിനായി തയ്യാറാവണം .ഒരുമിച്ച് ജീവിക്കുവാന്‍ തുടങ്ങുമ്പോള്‍ എന്ത് പ്രശ്നമുണ്ടായാലും അത് നേരിടുവാന്‍ ഉള്ള മനോധൈര്യം ഉണ്ടാവണം ​.
                                   എന്തായാലും ഒരുമിച്ചു ജീവിക്കുവാന്‍ തീരുമാനിച്ച ഞങ്ങളുടെ  സുഹ്രുത്തിനു എല്ലാ നന്മകളും നേരുന്നു.

Dec 14, 2009

ഇനി ഞാന്‍ വിശ്രമിക്കട്ടെ.

ചിന്തക്കള്‍ക്ക് അതീതമായ ഒരു മനസ്സ്. പാളം തെറ്റി ഓടുന്ന  ഈ ജീവിത യാത്ര  എങോട്ട്?
         ഒരിക്കലെങ്കിലും ഞാന്‍ തിരിഞ്ഞു നോക്കീരുന്നുവോ കടന്നു വന്ന വഴിത്താരകളിലേക്ക്.പിടിച്ചു പറിച്ചും ,വെട്ടിമാറ്റിയും ഞാന്‍ കുതിക്കുകയായിരുന്നു. എങോട്ടായിരുന്നു  ആ കുതിക്കല്‍?  ലക്ഷ്യം ഇല്ലാത്ത ഒരു  ഓട്ടം ആയിരുന്നില്ലേ എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.

     നേട്ടത്തെക്കാള്‍  കൂടുതല്‍ നഷ്ടങള്‍.കൂട്ടിയും കിഴിച്ചും നോക്കിയിട്ടും  നഷ്ട്ടങളുടെ കണക്കുക്കള്‍ നീണ്ടു കിടക്കുകയാണു....
മതി ഇനി വയ്യ ,ഞാന്‍ തളര്‍ന്നു...
 ഇനി ഞാന്‍ എല്ലാം മറന്നു ഒന്നു വിശ്രമിക്കട്ടെ ................

Nov 7, 2009

പേരുണര്‍ത്തിയ ചിന്തകള്‍

                       ഹൊ, അങനെ  ഇന്നത്തെ തിരക്കുകള്‍ അവസാനിച്ചു.തണുപ്പിക്കാനുള്ളവഴി ആലോചിച്ചപ്പോഴാണു പോവുന്ന വഴിയിലുള്ള cafe coffee day  ഓര്‍മ്മ വന്നത്.എങ്കില്‍ ഒരു cold coffee  ആകാം. ചില്ലു ജാലകത്തിലൂടെ  തിരക്കേറിയ എം. ജി. റോഡ് കാണാവുന്ന ഒരു  കൗച്ചില്‍ ഞാന്‍  കയ്യില്‍ ഒരു  ബുക്കും കോഫിമഗുമായി ഇരിപ്പുറപ്പിച്ചു. ആളുകള്‍ അവിടെ അവിടെയായി ഇരിക്കുന്നുണ്ടായിരുന്നു.അവിടെ മുഴങി കേട്ടുകൊണ്ടിരുന്ന വാദ്യസംഗീതം  ഏത് ആല്‍ബത്തിലേതാണു   എന്ന ആലോചനയിലായിരുന്നു ഞാന്‍

                                         Hey Nandini, What a surprise?.തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ പഴയ സഹപ്രവര്‍ത്തകരായിരുന്ന Aleena  യും Neetha യും കടന്നു  വന്നു.കുശലാന്വേഷണങള്‍ക്കു ശേഷമവര്‍ എന്റെ തൊട്ടടുത്തുള്ള കൗച്ചില്‍ ഇരുന്നു. ഞാന്‍ എന്റെ വായനയിലേക്കും തിരിഞ്ഞു. തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവരുടെ അടുത്തേക്ക് ഒരു യുവാവും യുവതിയും കടന്നു വന്നു.Hello, എന്തേ  ഇന്ന് നേരത്തേ ഇറങിയോ? By the way ഇത് എന്റെ  cousin  Surya.First Salary treat കൊടുക്കാം എന്നു കരുതി കൂട്ടി കൊണ്ടു വന്നതാണ്.
                                       എന്റെ  തൊട്ടടുത്തുള്ള കൗച്ചില്‍ ആയിരുന്നതു കൊണ്ട് അവരുടെ  സംസാരം എനിക്കു കേള്‍ക്കാമായിരുന്നു.അയാള്‍  അവര്‍ ഓരോരുത്തരേയും ആ കുട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കുവാന്‍ തുടങി. ഇത് Aleena  ഞങളുടെ programmer .ഇത്.... Neetha യുടെ പേര് ഓര്‍മ്മിച്ചെടുക്കുവാന്‍ അയാള്‍ ബുദ്ധിമുട്ടുന്നത് എനിക്കു കാണാമായിരുന്നു.അയാളെ  കൂടുതല്‍ വിഷമിപ്പിക്കാതെ Neetha  സ്വയം പരിയപ്പെടുത്തി. അതിനു ശേഷം  അവര്‍ യാത്ര പറഞ്ഞു പിരിയുകയും ചെയ്തു.
                  ഞാന്‍ ഇതു ഒരു സാധാരണ  സംഭവം എന്ന നിലയില്‍ ignore  ചെയ്തു  എന്റെ  cold coffee യിലേക്കു ശ്രദ്ധ തിരിച്ചപ്പോഴാണ്  Aleena എന്റെ  നേര്‍ക്കു തിരിഞ്ഞു  ആ സംഭവം വിവരിച്ചത്. ഡാ Nandu, ഇപ്പോ ഇവിടുന്നു പോയ ആളെ  താന്‍ കണ്ടില്ലേ ? അതു ഞങളുടെ colleague Suresh  ആണു.ഞാന്‍ ഇതു കേട്ട് വളരെ അത്ഭുതപ്പെട്ടു  പോയി. കൂടെ work ചെയ്യുന്ന  ആളുടെ പേരു പോലും ഓര്‍ത്തിരിക്കാന്‍ കഴിയാത്ത അത്രയും  തിരക്കില്‍ പെട്ടു പോയിരിക്കുന്നു നാം.
                      Cold coffee അല്പാല്പമായി കുടിച്ചുകൊണ്ടിരിക്കുമ്പോഴും  ഉള്ളില്‍ ചൂടാറാതെ നിന്നിരുന്നത് ഇന്നത്തെ മനുഷ്യന്റെ അതിവേഗ ജീവിതത്തിന്റെ  വ്യത്യസ്ത മുഖങള്‍ മാത്രം ആയിരുന്നു.

Nov 6, 2009

ആധുനീകതയിലെ അനാഥത്വം


അമ്മയുടെ മാറോട്  പറ്റിച്ചേര്‍ന്നു,
ശാന്തമായി ഉറങുന്ന കുഞ്ഞ്.
അവന്‍ കൗമാരവും യൗവനവും കടന്നപ്പോള്‍,
അമ്മയുടെ വാക്കുകള്‍..
ജനറേഷന്‍ ഗ്യാപ്പിന്റെതായി മാറി.

കാലപ്രവാഹത്തില്‍ അവന്റേതായ ലോകം
കെട്ടിപ്പടുക്കുന്ന തിരക്കില്‍  പാവം
അമ്മയൊരു ബാദ്ധ്യതയും.
എപ്പോഴൊ ഓതിയ തലയണമന്ത്രത്തിന്‍
ശക്തിയാല്‍ അവന്‍ അമ്മയെ
നിഷ്കരുണം ആ തെരുവില്‍ ഉപേക്ഷിച്ചു.
പറയൂ , ഇതോ പൊക്കിള്‍ക്കൊടി ബന്ധത്തിന്‍ ശക്തി?

മനുഷ്യബന്ധത്തിന്  ഇന്ന് ഇവിടെ എന്തു വില?
ഓര്‍ക്കുക നിങളും....
നാളെ  നാം ആകുമോ ആ
തെരുവീഥിയില്‍  ആരോരുമില്ലാതെ.........

Oct 24, 2009

കവിത


നീ ആവശ്യപ്പെട്ടത്,
കവിത ചൊല്ലുവാനോ?
എന്നില്‍ തുടിച്ചിരുന്ന ജീവന്‍ ,
എപ്പോഴേ പറന്നകന്നിരുന്നു,
അത് എന്റെ കവിതയും അപഹരിച്ചിരുന്നു.