ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികം
ഒരു വര്‍ഷം കടന്നു പോയതറിഞ്ഞില്ല......
പലതും പറഞ്ഞും....
പട വെട്ടിയും....
പരസ്പരം സ്നേഹിച്ചും......
കൊഴിഞ്ഞു പോയ ഒരു വര്‍ഷം.
ഒരുപാട് വ്യത്യസ്തതകള്‍...
ഒരു മൊട്ടു സൂചിയെടുത്താല്‍ അത് എടുത്തവിടെ തന്നെ വയ്ക്കുന്നവള്‍.....
The Perfectionist
പത്രം വായിച്ചാല്‍ അത് അവിടെ തന്നെ ഇട്ടു പോകുന്നവന്‍....
The Lazy guy in the world
വര്‍ഷങ്ങളോളം വിവാഹത്തെക്കുറിച്ച് ആലോചിക്കാത്തവന്‍....
സ്നേഹം ഒരു സാഗരം പോലെ കൊണ്ടു നടന്നവള്‍....
അങ്ങിനെ അങ്ങിനെ.......
പക്ഷേ അവരെ ഒരുമിപ്പിക്കുന്ന ചിലത്....
പുസ്തകങ്ങള്‍, സാഹിത്യം, സംഗീതം,സിനിമ, പെയിന്റിംഗ്,ഉറക്കം...
എല്ലാത്തിനും ഉപരി സ്നേഹവും വിശ്വാസവും.
സൌഹൃദങ്ങളുടെ വസന്ത കാലത്ത്, അവള്‍ അവനോടു ചോദിച്ചു
" എന്നാണു നമ്മുടെ വിവാഹം?"
കുരുത്തംകെട്ടവനായ അവന്‍ ഒരു കാച്ചങ്ങു കാച്ചി.
"2009 may 7 Thursday"
വളരെ കുറഞ്ഞ സമയത്തിന്നുള്ളില്‍ എല്ലാം ഒരുക്കി.
കല്യാണം എന്ന ആര്‍ഭാടത്തില്‍ വിശ്വാസമില്ലാത്തത് കൊണ്ട്,ക്ഷണക്കത്ത് പോലും വ്യത്യസ്തവും ലളിതവും ആയിരുന്നു. കല്യാണഷോപ്പിങ്ങിനായി ചിലവഴിച്ചത് ആകെ ഒന്നര മണിക്കൂര്‍.
അങ്ങനെ കഴിഞ്ഞ വര്‍ഷം മേയ് 7 നു വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.
നമ്മുടെ രാഷ്ട്രീയക്കാരുടെ അനുഗ്രഹത്താല്‍,കേരളജനത അന്ന്ഹര്‍ത്താല്‍ആചരിച്ചു,കല്യാണത്തിന് പിന്തുണ പ്രഖ്യാപിച്ചു
ഹണിമൂണ്‍ ഇല്ലേ ? എന്ന് ചോദിച്ചവരോട് , ഞങ്ങള്‍ മൂകാംബികയില്‍ പോയി എന്ന് പറഞ്ഞു. വിരുന്നുസല്കാരങ്ങള്‍ക്ക് സലാം പറഞ്ഞു കൊണ്ട് ഒരാഴ്ചത്തെ അവധിക്കു ശേഷം ജോലിത്തിരക്കിലേക്ക് ഊളിയിട്ടു
ഇപ്പോള്‍ ഇതാ ഒരു വര്‍ഷം പൂര്‍ത്തിയാക്കി.
പിന്നെ എന്താ...........
ഒന്നുമില്ല........
ശേഷം അടുത്ത വര്‍ഷം.........
May 7, 2010
Apr 1, 2010
ഓര്‍മ്മയുണ്ടോ ഇവയെല്ലാം.....
Mar 4, 2010
ചില രജിസ്റ്റര്‍ ചിന്തകള്‍
രാവിലെ ഓഫീസിലേക്കു തിരക്കിട്ടുപുറപ്പെടുമ്പോള്‍ വന്ന ഒരു ഫോണ്‍ കോളാണ് ഇത് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞങളുടെ ഒരു സുഹ്രുത്ത് രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുന്നു,അതിനു എല്ലാ സഹകരണവും ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു കോള്‍ ആയിരുന്നു .
നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും എന്താ ഇതില്‍ എഴുതാനും മാത്രം പ്രത്യേകത ,ഇത് ഒരു സാദാരണ കാര്യമല്ലേ എന്നു. ശരിയാണു ,പക്ഷെ നമ്മള്‍ ആരെങ്കിലും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ സാധരണമായ കാര്യം നടത്തികിട്ടുവാന്‍ എത്ര മാത്രം മനോധൈര്യം വേണം എന്നു.ഒരു ആവേശത്തിന്റെ പുറത്ത് വീട്ടുകാരേ എതിര്‍ത്ത് ഇഷ്ട്ടപെട്ടവരുടെ ഒപ്പം ജീവിക്കുവാന്‍ പുറപ്പെടുന്ന നാം പലപ്പൊഴും ചിന്തിക്കുന്നില്ല ഇനി എന്ത് എന്നു?എന്ത് തീരുമാനവും എടുക്കുന്നതിനു മുന്‍പേ വളരെയധികം ആലോചിക്കണമെന്നു നമ്മുടെ കാരണവന്മാര്‍ പറയാറുണ്ടു ,പക്ഷേ നാം അതിനെ കാര്യമായി എടുക്കാറില്ലാ , രജിസ്റ്റര്‍ മാര്യേജിന്റെ കാര്യത്തില്‍ നാം ചിന്തിക്കേണ്ട പല കാര്യങ്ങള്‍ ഉണ്ട്. പ്രേമിച്ചു നടക്കുമ്പോള്‍ നാം ഒരു സ്വപ്നലോകത്തില്‍ ആണ് ജീവിക്കുന്നത് ,പക്ഷേ വിവാഹശേഷം മാത്രമേ നാം ജീവിതത്തിലെ പല യാഥാര്‍ത്യങ്ങളും മനസിലാകുന്നത് .വിവാഹിതരാവന്‍ ഒരു നിമിഷത്തിന്റെ ആവേശത്തില്‍ ഉറപ്പിക്കാന്‍ നമ്മുക്ക് കഴിയും , പക്ഷേ അതിനു ശേഷമുള്ള ജീവിതം എങ്ങനെ എന്നു നാം ചിന്തിച്ചിട്ട് കുടി കാണില്ല .ഇങ്ങനെയുള്ള വിവാഹങ്ങള്‍ പലതും ഡൈവൊഴ്സിലാണു അവസാനിക്കുന്നത് ,അതിനു കാരണക്കാരും നമ്മള്‍ തന്നെ.
നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു 90%പ്രശ്നങ്ങള്ക്കും ഉത്തരവാദികള്‍ നാം തന്നെയാണ് .പരസ്പരം മനസില്ലാക്കിയും വിട്ടുവീഴ്ച്ചകള്‍ ചെയ്തു കൊണ്ടും ഉള്ള ഒരു ജീവിത രീതികൊണ്ടു മാത്രമേ വിജയിക്കുവാന്‍ സാധിക്കൂ.മുഖം മൂടികളില്ലാതെ തുറന്ന ഒരു പെരുമാറ്റം ആയിരിക്കണം നമ്മുടേത് ,പക്ഷേ ഇന്നു പലപ്പോഴും അതിനു കഴിയാറില്ല. ചെറിയ കാര്യങ്ങളുപോലും പെരുപ്പിച്ച് കാണിച്ചു പ്രശ്നങ്ങള്‍ ഉണ്ടാക്കി, അത് ഡൈവോഴ്സില്‍ എത്തിക്കുന്നത് ഇന്നു ഒരു സ്ഥിരം കാര്യം ആയിരിക്കുന്നു .ആ സമയത് നമ്മുക്കു സപ്പോട്ടിനായി സാക്ഷികളായി നിന്ന നമ്മളുടെ സുഹ്രുത്തുക്കള്‍ പോലും ഉണ്ടാവില്ല.ഇങ്ങനെ ഉള്ള ഒരു കാര്യങ്ങളും വിവാഹത്തിനു മുന്‍പ് നാം ചിന്തിക്കാറു പോലുമില്ല.രണ്ടു മതസ്ഥര്‍ തമ്മിലുള്ള വിവാഹം കൂടി ആണെങ്കില്‍ ഒന്നും പറയുകയെ വേണ്ട ,പ്രശ്നങ്ങള്‍ കൂടുകയെ ഉള്ളു ,രണ്ടു വ്യത്യസ്ത സമുദായങ്ങളില്‍ ജീവിച്ച ആളുകള്‍ ഒന്നിച്ച് ജീവിച്ചു തുടങ്ങുമ്പോള്‍ ഒട്ടെറെ പ്രശ്നങ്ങള്‍ ഉണ്ടാവാം ,അതൊക്കെ തരണം ചെയ്തു മുന്നോട്ടു പോവണം എന്നുണ്ടെങ്കില്‍ നാം വിവാഹത്തിനു മുന്‍പേ അതിനായി തയ്യാറാവണം .ഒരുമിച്ച് ജീവിക്കുവാന്‍ തുടങ്ങുമ്പോള്‍ എന്ത് പ്രശ്നമുണ്ടായാലും അത് നേരിടുവാന്‍ ഉള്ള മനോധൈര്യം ഉണ്ടാവണം .
എന്തായാലും ഒരുമിച്ചു ജീവിക്കുവാന്‍ തീരുമാനിച്ച ഞങ്ങളുടെ സുഹ്രുത്തിനു എല്ലാ നന്മകളും നേരുന്നു.

Dec 14, 2009
ഇനി ഞാന്‍ വിശ്രമിക്കട്ടെ.
ചിന്തക്കള്‍ക്ക് അതീതമായ ഒരു മനസ്സ്. പാളം തെറ്റി ഓടുന്ന ഈ ജീവിത യാത്ര എങോട്ട്?
ഒരിക്കലെങ്കിലും ഞാന്‍ തിരിഞ്ഞു നോക്കീരുന്നുവോ കടന്നു വന്ന വഴിത്താരകളിലേക്ക്.പിടിച്ചു പറിച്ചും ,വെട്ടിമാറ്റിയും ഞാന്‍ കുതിക്കുകയായിരുന്നു. എങോട്ടായിരുന്നു ആ കുതിക്കല്‍? ലക്ഷ്യം ഇല്ലാത്ത ഒരു ഓട്ടം ആയിരുന്നില്ലേ എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.
നേട്ടത്തെക്കാള്‍ കൂടുതല്‍ നഷ്ടങള്‍.കൂട്ടിയും കിഴിച്ചും നോക്കിയിട്ടും നഷ്ട്ടങളുടെ കണക്കുക്കള്‍ നീണ്ടു കിടക്കുകയാണു....
മതി ഇനി വയ്യ ,ഞാന്‍ തളര്‍ന്നു...
ഇനി ഞാന്‍ എല്ലാം മറന്നു ഒന്നു വിശ്രമിക്കട്ടെ ................

Nov 7, 2009
പേരുണര്‍ത്തിയ ചിന്തകള്‍
ഹൊ, അങനെ ഇന്നത്തെ തിരക്കുകള്‍ അവസാനിച്ചു.തണുപ്പിക്കാനുള്ളവഴി ആലോചിച്ചപ്പോഴാണു പോവുന്ന വഴിയിലുള്ള cafe coffee day ഓര്‍മ്മ വന്നത്.എങ്കില്‍ ഒരു cold coffee ആകാം. ചില്ലു ജാലകത്തിലൂടെ തിരക്കേറിയ എം. ജി. റോഡ് കാണാവുന്ന ഒരു കൗച്ചില്‍ ഞാന്‍ കയ്യില്‍ ഒരു ബുക്കും കോഫിമഗുമായി ഇരിപ്പുറപ്പിച്ചു. ആളുകള്‍ അവിടെ അവിടെയായി ഇരിക്കുന്നുണ്ടായിരുന്നു.അവിടെ മുഴങി കേട്ടുകൊണ്ടിരുന്ന വാദ്യസംഗീതം ഏത് ആല്‍ബത്തിലേതാണു എന്ന ആലോചനയിലായിരുന്നു ഞാന്‍
Hey Nandini, What a surprise?.തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ പഴയ സഹപ്രവര്‍ത്തകരായിരുന്ന Aleena യും Neetha യും കടന്നു വന്നു.കുശലാന്വേഷണങള്‍ക്കു ശേഷമവര്‍ എന്റെ തൊട്ടടുത്തുള്ള കൗച്ചില്‍ ഇരുന്നു. ഞാന്‍ എന്റെ വായനയിലേക്കും തിരിഞ്ഞു. തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവരുടെ അടുത്തേക്ക് ഒരു യുവാവും യുവതിയും കടന്നു വന്നു.Hello, എന്തേ ഇന്ന് നേരത്തേ ഇറങിയോ? By the way ഇത് എന്റെ cousin Surya.First Salary treat കൊടുക്കാം എന്നു കരുതി കൂട്ടി കൊണ്ടു വന്നതാണ്.

എന്റെ തൊട്ടടുത്തുള്ള കൗച്ചില്‍ ആയിരുന്നതു കൊണ്ട് അവരുടെ സംസാരം എനിക്കു കേള്‍ക്കാമായിരുന്നു.അയാള്‍ അവര്‍ ഓരോരുത്തരേയും ആ കുട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കുവാന്‍ തുടങി. ഇത് Aleena ഞങളുടെ programmer .ഇത്.... Neetha യുടെ പേര് ഓര്‍മ്മിച്ചെടുക്കുവാന്‍ അയാള്‍ ബുദ്ധിമുട്ടുന്നത് എനിക്കു കാണാമായിരുന്നു.അയാളെ കൂടുതല്‍ വിഷമിപ്പിക്കാതെ Neetha സ്വയം പരിയപ്പെടുത്തി. അതിനു ശേഷം അവര്‍ യാത്ര പറഞ്ഞു പിരിയുകയും ചെയ്തു.
ഞാന്‍ ഇതു ഒരു സാധാരണ സംഭവം എന്ന നിലയില്‍ ignore ചെയ്തു എന്റെ cold coffee യിലേക്കു ശ്രദ്ധ തിരിച്ചപ്പോഴാണ് Aleena എന്റെ നേര്‍ക്കു തിരിഞ്ഞു ആ സംഭവം വിവരിച്ചത്. ഡാ Nandu, ഇപ്പോ ഇവിടുന്നു പോയ ആളെ താന്‍ കണ്ടില്ലേ ? അതു ഞങളുടെ colleague Suresh ആണു.ഞാന്‍ ഇതു കേട്ട് വളരെ അത്ഭുതപ്പെട്ടു പോയി. കൂടെ work ചെയ്യുന്ന ആളുടെ പേരു പോലും ഓര്‍ത്തിരിക്കാന്‍ കഴിയാത്ത അത്രയും തിരക്കില്‍ പെട്ടു പോയിരിക്കുന്നു നാം.
Cold coffee അല്പാല്പമായി കുടിച്ചുകൊണ്ടിരിക്കുമ്പോഴും ഉള്ളില്‍ ചൂടാറാതെ നിന്നിരുന്നത് ഇന്നത്തെ മനുഷ്യന്റെ അതിവേഗ ജീവിതത്തിന്റെ വ്യത്യസ്ത മുഖങള്‍ മാത്രം ആയിരുന്നു.
Nov 6, 2009
ആധുനീകതയിലെ അനാഥത്വം
അമ്മയുടെ മാറോട് പറ്റിച്ചേര്‍ന്നു,
ശാന്തമായി ഉറങുന്ന കുഞ്ഞ്.
അവന്‍ കൗമാരവും യൗവനവും കടന്നപ്പോള്‍,
അമ്മയുടെ വാക്കുകള്‍..
ജനറേഷന്‍ ഗ്യാപ്പിന്റെതായി മാറി.
കാലപ്രവാഹത്തില്‍ അവന്റേതായ ലോകം
കെട്ടിപ്പടുക്കുന്ന തിരക്കില്‍ പാവം
അമ്മയൊരു ബാദ്ധ്യതയും.
എപ്പോഴൊ ഓതിയ തലയണമന്ത്രത്തിന്‍
ശക്തിയാല്‍ അവന്‍ അമ്മയെ
നിഷ്കരുണം ആ തെരുവില്‍ ഉപേക്ഷിച്ചു.
പറയൂ , ഇതോ പൊക്കിള്‍ക്കൊടി ബന്ധത്തിന്‍ ശക്തി?
മനുഷ്യബന്ധത്തിന് ഇന്ന് ഇവിടെ എന്തു വില?
ഓര്‍ക്കുക നിങളും....
നാളെ നാം ആകുമോ ആ
തെരുവീഥിയില്‍ ആരോരുമില്ലാതെ.........

Oct 24, 2009
കവിത
Subscribe to:
Posts (Atom)