Feb 23, 2011

ख्वायिश

समय  को बाँधना था ,
लेकिन  गुज़र गया .
बारिश  को  समेटना था,
बरस गया वोः मुजको बिगोके.
एक बार केलिए अगर ,
थम  जाए ये वक़्त मेरे लिए ...
तो  समेटलूं  वोः सारी यादें ,
जो मुझसे छूट गये.

Jan 5, 2011

ആദ്യ പ്രണയം

ആദ്യ പ്രണയം ,
തുറക്കാത്ത എഴുത്തുകളാണ്,
സംഭാഷണങ്ങളില്ലാത്ത   നാടകമാണ് ,
സമുദ്രത്തിന്റെ അഗാധതയാണ് .
അപരിചിതമായ   മരുഭൂമിയാണ്
അനന്തതയിലേക്ക്  തുറക്കുന്ന  ജാലകമാണ് .
കണ്ണാടിയിലെ പ്രതിബിംബമാണ് .
കാറ്റിനുള്ളിലെ  കുളിരാണ് ,
പിന്‍വാങ്ങലിന്റെ പടിവാതിലുകലാണ് ,
മൌനത്തിന്റെ സംഗീതമാണ് ,
നിശബ്ദതയുടെ സൌന്ദര്യമാണ് ,
കാലം മായ്ക്കാത്ത  പുഞ്ചിരിയാണ്
ഹൃദയത്തിലെ മുറിവുകളാണ് ,
ശിശിരത്തിലും പൊഴിയാത്ത ഇലകളാണ് .

Dec 27, 2010

പ്രണയം

ചപലം................
കുമിളപോല്‍ പറന്നുയരുകയും,
ഞൊടിയിടയില്‍ തകര്‍ന്നുടയും
ഭ്രാന്തമാം  സ്വപ്നം

Nov 22, 2010

കാത്തിരിപ്പ്‌


കുഞ്ഞേ നിനക്കായ്  കാത്തിരിപ്പൂ
ഈ അമ്മ,
നിനക്കായ്  ചുരത്തുവാന്‍ ത്രസിക്കുന്നു
എന്‍ മാറിടം,
പത്തു  മാസം  ഉള്ളിലൊളിപ്പിച്ചു നടന്നും,
ഒടുവില്‍  പേറിന്‍  നോവറിഞ്ഞു,
നിന്നെ  കൈകളിലേന്തുവാനും,
കാത്തിരിപ്പൂ ഈ ഞാന്‍ .
നിന്‍  കൈകളിന്‍ മൃദു സ്പര്‍ശനവും,
മാലാഖ പോലെയുള്ള  നിന്‍   മുഖത്ത്
വിരിയും പാല്പുഞ്ചിരിയും ...
കാണുവാന്‍   കൊതിച്ചിരിപ്പൂ  .
എന്‍  നന്ദന വൃന്ദാവനത്തിലേക്ക്
നീ വരും നാളിനായ്‌   കാത്തിരിപ്പൂ  ഞാന്‍ ....

Oct 19, 2010

ക്ഷണികത

ക്ഷണികമാം‌ ഈ ജീവിതം‌
ഒരു നിമിഷനേരത്തിനുള്ളിൽ‌ കടന്നു പോകുന്നു
ക്ഷണികം‌ എന്ന് നാം‌ തിരിച്ചറിയുമ്പോഴേക്കും‌
മിഴി ചിമ്മി തുറന്നടയുന്ന ക്ഷണത്തിൽ‌ പൊലിയുന്നു,
നെയ്തു കൂട്ടിയ സ്വപ്നങ്ങളും‌. വർ‌ണങ്ങളും‌,
ഒടുവിലീ ജീവനും‌...

Aug 9, 2010

മുത്ത്

എന്‍റെ ഉള്ളില്‍ ഉറഞ്ഞുകൂടിയ മുത്തേ,
നിന്‍റെ നേര്‍ത്ത കുറുങ്ങലുകള്‍
 എന്‍റെ ഹൃദയത്തില്‍ പ്രതിധ്വനിച്ചു...
ഈ ലോകത്തിന്‍റെ വിരിമാറിലേക്ക്
കുതിച്ചുപായുവാനായിരുന്നോ നിന്‍റെ പ്രയാണം
ഹൃദയഭിത്തികള്‍ക്കുള്ളില്‍  ഞെരിഞ്ഞമര്‍ന്നു  നീ
ഒരു കണ്ണുനീര്‍ മുത്തായി പുറത്തേക്കു ഒഴുകി
ഒഴുകി ഒഴുകി ഒരു തേങ്ങലായി നീ  എന്നുള്ളില്‍ കെട്ടടങ്ങി..

Jul 13, 2010

മരണം

കറുത്ത മേഘപാളികളിലൂടെ,
ഒരു തൂവല്‍ പോലെ  പറന്നടുക്കുവാന്‍,
ഞാന്‍  വെമ്പുകയാണ്.
പറന്നു പറന്നു  ആ ഇരുള്‍ മൂടിയ താഴ്വരത്തിലേക്ക്,
അലിഞ്ഞില്ലാതയെങ്കില്‍..........