Nov 7, 2009

പേരുണര്‍ത്തിയ ചിന്തകള്‍

                       ഹൊ, അങനെ  ഇന്നത്തെ തിരക്കുകള്‍ അവസാനിച്ചു.തണുപ്പിക്കാനുള്ളവഴി ആലോചിച്ചപ്പോഴാണു പോവുന്ന വഴിയിലുള്ള cafe coffee day  ഓര്‍മ്മ വന്നത്.എങ്കില്‍ ഒരു cold coffee  ആകാം. ചില്ലു ജാലകത്തിലൂടെ  തിരക്കേറിയ എം. ജി. റോഡ് കാണാവുന്ന ഒരു  കൗച്ചില്‍ ഞാന്‍  കയ്യില്‍ ഒരു  ബുക്കും കോഫിമഗുമായി ഇരിപ്പുറപ്പിച്ചു. ആളുകള്‍ അവിടെ അവിടെയായി ഇരിക്കുന്നുണ്ടായിരുന്നു.അവിടെ മുഴങി കേട്ടുകൊണ്ടിരുന്ന വാദ്യസംഗീതം  ഏത് ആല്‍ബത്തിലേതാണു   എന്ന ആലോചനയിലായിരുന്നു ഞാന്‍

                                         Hey Nandini, What a surprise?.തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ പഴയ സഹപ്രവര്‍ത്തകരായിരുന്ന Aleena  യും Neetha യും കടന്നു  വന്നു.കുശലാന്വേഷണങള്‍ക്കു ശേഷമവര്‍ എന്റെ തൊട്ടടുത്തുള്ള കൗച്ചില്‍ ഇരുന്നു. ഞാന്‍ എന്റെ വായനയിലേക്കും തിരിഞ്ഞു. തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവരുടെ അടുത്തേക്ക് ഒരു യുവാവും യുവതിയും കടന്നു വന്നു.Hello, എന്തേ  ഇന്ന് നേരത്തേ ഇറങിയോ? By the way ഇത് എന്റെ  cousin  Surya.First Salary treat കൊടുക്കാം എന്നു കരുതി കൂട്ടി കൊണ്ടു വന്നതാണ്.
                                       എന്റെ  തൊട്ടടുത്തുള്ള കൗച്ചില്‍ ആയിരുന്നതു കൊണ്ട് അവരുടെ  സംസാരം എനിക്കു കേള്‍ക്കാമായിരുന്നു.അയാള്‍  അവര്‍ ഓരോരുത്തരേയും ആ കുട്ടിക്ക് പരിചയപ്പെടുത്തി കൊടുക്കുവാന്‍ തുടങി. ഇത് Aleena  ഞങളുടെ programmer .ഇത്.... Neetha യുടെ പേര് ഓര്‍മ്മിച്ചെടുക്കുവാന്‍ അയാള്‍ ബുദ്ധിമുട്ടുന്നത് എനിക്കു കാണാമായിരുന്നു.അയാളെ  കൂടുതല്‍ വിഷമിപ്പിക്കാതെ Neetha  സ്വയം പരിയപ്പെടുത്തി. അതിനു ശേഷം  അവര്‍ യാത്ര പറഞ്ഞു പിരിയുകയും ചെയ്തു.
                  ഞാന്‍ ഇതു ഒരു സാധാരണ  സംഭവം എന്ന നിലയില്‍ ignore  ചെയ്തു  എന്റെ  cold coffee യിലേക്കു ശ്രദ്ധ തിരിച്ചപ്പോഴാണ്  Aleena എന്റെ  നേര്‍ക്കു തിരിഞ്ഞു  ആ സംഭവം വിവരിച്ചത്. ഡാ Nandu, ഇപ്പോ ഇവിടുന്നു പോയ ആളെ  താന്‍ കണ്ടില്ലേ ? അതു ഞങളുടെ colleague Suresh  ആണു.ഞാന്‍ ഇതു കേട്ട് വളരെ അത്ഭുതപ്പെട്ടു  പോയി. കൂടെ work ചെയ്യുന്ന  ആളുടെ പേരു പോലും ഓര്‍ത്തിരിക്കാന്‍ കഴിയാത്ത അത്രയും  തിരക്കില്‍ പെട്ടു പോയിരിക്കുന്നു നാം.
                      Cold coffee അല്പാല്പമായി കുടിച്ചുകൊണ്ടിരിക്കുമ്പോഴും  ഉള്ളില്‍ ചൂടാറാതെ നിന്നിരുന്നത് ഇന്നത്തെ മനുഷ്യന്റെ അതിവേഗ ജീവിതത്തിന്റെ  വ്യത്യസ്ത മുഖങള്‍ മാത്രം ആയിരുന്നു.

Nov 6, 2009

ആധുനീകതയിലെ അനാഥത്വം


അമ്മയുടെ മാറോട്  പറ്റിച്ചേര്‍ന്നു,
ശാന്തമായി ഉറങുന്ന കുഞ്ഞ്.
അവന്‍ കൗമാരവും യൗവനവും കടന്നപ്പോള്‍,
അമ്മയുടെ വാക്കുകള്‍..
ജനറേഷന്‍ ഗ്യാപ്പിന്റെതായി മാറി.

കാലപ്രവാഹത്തില്‍ അവന്റേതായ ലോകം
കെട്ടിപ്പടുക്കുന്ന തിരക്കില്‍  പാവം
അമ്മയൊരു ബാദ്ധ്യതയും.
എപ്പോഴൊ ഓതിയ തലയണമന്ത്രത്തിന്‍
ശക്തിയാല്‍ അവന്‍ അമ്മയെ
നിഷ്കരുണം ആ തെരുവില്‍ ഉപേക്ഷിച്ചു.
പറയൂ , ഇതോ പൊക്കിള്‍ക്കൊടി ബന്ധത്തിന്‍ ശക്തി?

മനുഷ്യബന്ധത്തിന്  ഇന്ന് ഇവിടെ എന്തു വില?
ഓര്‍ക്കുക നിങളും....
നാളെ  നാം ആകുമോ ആ
തെരുവീഥിയില്‍  ആരോരുമില്ലാതെ.........