കുഞ്ഞേ നിനക്കായ് കാത്തിരിപ്പൂ
ഈ അമ്മ,
നിനക്കായ് ചുരത്തുവാന്‍ ത്രസിക്കുന്നു
എന്‍ മാറിടം,
പത്തു മാസം ഉള്ളിലൊളിപ്പിച്ചു നടന്നും,
ഒടുവില്‍ പേറിന് നോവറിഞ്ഞു,
നിന്നെ കൈകളിലേന്തുവാനും,
കാത്തിരിപ്പൂ ഈ ഞാന്‍ .
നിന് കൈകളിന് മൃദു സ്പര്‍ശനവും,
മാലാഖ പോലെയുള്ള നിന് മുഖത്ത്
വിരിയും പാല്പുഞ്ചിരിയും ...
കാണുവാന്‍ കൊതിച്ചിരിപ്പൂ .
എന്‍ നന്ദന വൃന്ദാവനത്തിലേക്ക്
നീ വരും നാളിനായ് കാത്തിരിപ്പൂ ഞാന്‍ ....