May 12, 2011

രാത്രിമഴ

ഇന്നലെയും  നിന്നെ കാത്തിരുന്നു.
പൊട്ടിച്ചിരികളും കൊഞ്ചലുമായി -
ഒടുവില്‍ കരച്ചിലിലേക്ക്  വഴി മാറി നീ

ആര്‍ത്തു പെയ്യുക നീ,
എന്‍ ഹൃദയം  കുതിര്‍ന്നു പോകും വരെ ..
എന്‍റെ  മനക്കോട്ടകള്‍  ചോര്‍ന്നോലിക്കുന്നത് ,
കണ്ടു നീ  കൈകൊട്ടിചിരിക്കേണം.

നീറുന്ന ചിന്തകളില്‍  കുളിര് കോരിയിട്ട്,
എന്‍റെ  മൌനത്തിനു പാശ്ചാത്തല  സംഗീതവും നല്‍കി,
എന്നിലലിഞ്ഞു  ചേര്‍ന്ന് ...
ഒടുവിലൊരു കള്ള ചിരിയും ചിരിച്ചു ,
എന്നെ തനിച്ചാക്കി  നീയും  പോയി മറയും .
പിന്നെ  ഞാനും  ഈ  ഏകാന്തതയും  മാത്രം .