Nov 6, 2009

ആധുനീകതയിലെ അനാഥത്വം


അമ്മയുടെ മാറോട്  പറ്റിച്ചേര്‍ന്നു,
ശാന്തമായി ഉറങുന്ന കുഞ്ഞ്.
അവന്‍ കൗമാരവും യൗവനവും കടന്നപ്പോള്‍,
അമ്മയുടെ വാക്കുകള്‍..
ജനറേഷന്‍ ഗ്യാപ്പിന്റെതായി മാറി.

കാലപ്രവാഹത്തില്‍ അവന്റേതായ ലോകം
കെട്ടിപ്പടുക്കുന്ന തിരക്കില്‍  പാവം
അമ്മയൊരു ബാദ്ധ്യതയും.
എപ്പോഴൊ ഓതിയ തലയണമന്ത്രത്തിന്‍
ശക്തിയാല്‍ അവന്‍ അമ്മയെ
നിഷ്കരുണം ആ തെരുവില്‍ ഉപേക്ഷിച്ചു.
പറയൂ , ഇതോ പൊക്കിള്‍ക്കൊടി ബന്ധത്തിന്‍ ശക്തി?

മനുഷ്യബന്ധത്തിന്  ഇന്ന് ഇവിടെ എന്തു വില?
ഓര്‍ക്കുക നിങളും....
നാളെ  നാം ആകുമോ ആ
തെരുവീഥിയില്‍  ആരോരുമില്ലാതെ.........

1 comment:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പൊക്കിൾക്കൊടി ബന്ധവും അനാഥത്വവും ജനറേഷൻ ഗ്യാപ്പും...!!! ഒരുപാട് അസ്വസ്ഥമാക്കുന്ന ചിന്തകളാ നന്ദിനീ.. അനാഥത്വം സൃഷ്ടിക്കപ്പെടുന്ന ഒന്നാണു.. ഞാനും താനും നമ്മളും അടങ്ങുന്നവർ അതിനെ സൃഷ്ടിച്ചിട്ട് മാറി നിന്ന് കാഴ്ച്ച കാണുകയല്ലേ..

സ്വാർത്ഥത കുഞ്ഞിനു ആദ്യമായി പരിചയപ്പെടുത്തുന്നതു ഇന്നിന്റെ അമ്മമാർ തന്നെയാണു : എന്റെ ചിലചിന്തകൾ ഇവിടെ കാണാം