May 7, 2010

ഒരു തിരിഞ്ഞുനോട്ടം

ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികം
ഒരു വര്‍ഷം കടന്നു പോയതറിഞ്ഞില്ല......
പലതും പറഞ്ഞും....
പട വെട്ടിയും....
പരസ്പരം സ്നേഹിച്ചും......
കൊഴിഞ്ഞു പോയ ഒരു വര്‍ഷം.
ഒരുപാട് വ്യത്യസ്തതകള്‍...
ഒരു മൊട്ടു സൂചിയെടുത്താല്‍ അത് എടുത്തവിടെ തന്നെ വയ്ക്കുന്നവള്‍.....
The Perfectionist
പത്രം വായിച്ചാല്‍ അത് അവിടെ തന്നെ ഇട്ടു പോകുന്നവന്‍....
The Lazy guy in the world
വര്‍ഷങ്ങളോളം വിവാഹത്തെക്കുറിച്ച് ആലോചിക്കാത്തവന്‍....
സ്നേഹം ഒരു സാഗരം പോലെ കൊണ്ടു നടന്നവള്‍....
അങ്ങിനെ അങ്ങിനെ.......
പക്ഷേ  അവരെ ഒരുമിപ്പിക്കുന്ന ചിലത്....
പുസ്തകങ്ങള്‍, സാഹിത്യം, സംഗീതം,സിനിമ, പെയിന്റിംഗ്,ഉറക്കം...
എല്ലാത്തിനും ഉപരി സ്നേഹവും വിശ്വാസവും.
സൌഹൃദങ്ങളുടെ വസന്ത കാലത്ത്, അവള്‍ അവനോടു ചോദിച്ചു
" എന്നാണു നമ്മുടെ  വിവാഹം?"
കുരുത്തംകെട്ടവനായ അവന്‍ ഒരു കാച്ചങ്ങു കാച്ചി.
"2009 may 7 Thursday"

വളരെ കുറഞ്ഞ സമയത്തിന്നുള്ളില്‍ എല്ലാം ഒരുക്കി.
കല്യാണം എന്ന ആര്‍ഭാടത്തില്‍ വിശ്വാസമില്ലാത്തത്‌ കൊണ്ട്,ക്ഷണക്കത്ത് പോലും വ്യത്യസ്തവും ലളിതവും ആയിരുന്നു. കല്യാണഷോപ്പിങ്ങിനായി ചിലവഴിച്ചത് ആകെ ഒന്നര മണിക്കൂര്‍.
അങ്ങനെ കഴിഞ്ഞ വര്‍ഷം  മേയ്  7 നു  വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.

നമ്മുടെ രാഷ്ട്രീയക്കാരുടെ അനുഗ്രഹത്താല്‍,കേരളജനത അന്ന്ഹര്‍ത്താല്‍ആചരിച്ചു,കല്യാണത്തിന് പിന്തുണ പ്രഖ്യാപിച്ചു
ഹണിമൂണ്‍ ഇല്ലേ ? എന്ന് ചോദിച്ചവരോട് , ഞങ്ങള്‍ മൂകാംബികയില്‍ പോയി എന്ന് പറഞ്ഞു. വിരുന്നുസല്കാരങ്ങള്‍ക്ക് സലാം പറഞ്ഞു കൊണ്ട് ഒരാഴ്ചത്തെ അവധിക്കു ശേഷം ജോലിത്തിരക്കിലേക്ക് ഊളിയിട്ടു

ഇപ്പോള്‍ ഇതാ ഒരു വര്‍ഷം പൂര്‍ത്തിയാക്കി.

പിന്നെ എന്താ...........
ഒന്നുമില്ല........
ശേഷം  അടുത്ത വര്‍ഷം.........

9 comments:

Rejeesh Sanathanan said...

ഇനി ഒരു 100 വര്‍ഷം (അത് മതി...ഇത് തന്നെ ഓവര്‍ ആണ്)സ്നേഹപൂര്‍ണ്ണമായ ഒരു ദാമ്പത്യം നിങ്ങള്‍ക്കുണ്ടാകട്ടെ.......

സംഭവം ഉള്ളതാണല്ലോ അല്ലേ...അതോ ഭാവനയോ...(ബ്ലോഗല്ലേ...ഒന്നും പറയാന്‍ പറ്റില്ല.:) )

അരുണ്‍ കരിമുട്ടം said...

വളരെ താമസിച്ച് പോയെങ്കിലും ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു.
:)
(പ്രവീണിന്‍റെ ഒരു കൂട്ടുകാരനാ)

Sabu Kottotty said...

ഇനി ഒരു നൂറു കുട്ടികളും പേരക്കുട്ടികളുമായി ബൂലോകത്തും ഭൂലോകത്തും ഒരായിരം വര്‍ഷം നിറഞ്ഞുനില്‍ക്കട്ടെ....

quessesc

Nandini Sijeesh said...

@മാറുന്ന മലയാളി @ കൊട്ടോട്ടിക്കാരന്‍... @അരുണ്‍ കായംകുളം .
എല്ലാവര്‍ക്കും നന്ദി.

Nandini Sijeesh said...

@അരുണ്‍ കായംകുളം :അരുണ്‍ജിയെ,
പ്രവീണ്‍ഭായിയുടെ സുഹൃത്ത്
എന്ന് അറിയുന്നതിനുമുന്‍പേ എനിക്കറിയാം
സ്ഥിരമായി താങ്കളുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട്
അതിലുപരി നമ്മള്‍
ഒരേ ജില്ലയില്‍ പെടുന്നആള്‍കാരുംആണ്

ഒരു യാത്രികന്‍ said...

all the very best...sasneham

Manoraj said...

വൈകിപ്പോയി ഞാനും.. അതുകൊണ്ട് കഴിഞ്ഞു പോയ വാർഷീകത്തിനു മംഗളം നേരുന്നില്ല. മറിച്ച് ഇനിയും ഒത്തിരി വർഷങ്ങൾ.. നിങ്ങൾക്ക് കൊതി തീരുന്നതുവരെ “ലോകത്തിലെ മടിപിടിച്ച ചെറുക്കന്റെ“ (അതു തന്നെയോ എന്തോ അതിന്റെ പരിഭാഷ) “ “അടക്കും ചിട്ടയും“ കാത്ത് സൂക്ഷിക്കുന്ന നല്ല സുഹൃത്തായി.. വഴികാട്ടിയായി.. സ്നേഹം വഴിഞ്ഞൊഴുകുന്ന ഒത്തിരി വസന്തകാലങ്ങൾ ഇനിയും പിറക്കുമെന്ന പ്രത്യാശയോടെ സന്തോഷകരമായ ദാമ്പത്യം നേരുന്നു..

ശില്പശാല നല്കിയ നല്ല സൌഹൃദങ്ങൾക്ക് നിങ്ങളോടൊക്കെ മനസ്സറിഞ്ഞ് നന്ദി പറയട്ടെ!!

കൂതറHashimܓ said...

കല്യാണം കഴിഞോ....
ആശംസകള്‍.. :)

എറക്കാടൻ / Erakkadan said...

പറഞ്ഞപ്പോലെ വൈകിപോയീന്ന്‍ അറിയാം .....ആശംസകള്‍