Nov 22, 2010

കാത്തിരിപ്പ്‌


കുഞ്ഞേ നിനക്കായ്  കാത്തിരിപ്പൂ
ഈ അമ്മ,
നിനക്കായ്  ചുരത്തുവാന്‍ ത്രസിക്കുന്നു
എന്‍ മാറിടം,
പത്തു  മാസം  ഉള്ളിലൊളിപ്പിച്ചു നടന്നും,
ഒടുവില്‍  പേറിന്‍  നോവറിഞ്ഞു,
നിന്നെ  കൈകളിലേന്തുവാനും,
കാത്തിരിപ്പൂ ഈ ഞാന്‍ .
നിന്‍  കൈകളിന്‍ മൃദു സ്പര്‍ശനവും,
മാലാഖ പോലെയുള്ള  നിന്‍   മുഖത്ത്
വിരിയും പാല്പുഞ്ചിരിയും ...
കാണുവാന്‍   കൊതിച്ചിരിപ്പൂ  .
എന്‍  നന്ദന വൃന്ദാവനത്തിലേക്ക്
നീ വരും നാളിനായ്‌   കാത്തിരിപ്പൂ  ഞാന്‍ ....

4 comments:

ശ്രീ said...

ഏതൊരമ്മയുടെയും പ്രാര്‍ത്ഥന!

അതു പോലെ ഒരു കുഞ്ഞിനെ തന്നെ ലഭിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.
:)

abith francis said...

എന്‍റെയും പ്രാര്‍ഥനകള്‍....

അല്ല മാഷെ...എന്റെ ബ്ലോഗില്‍ വന്നിട്ട് ഒരു കുറ്റം പോലും പറയാതെ പോയി അല്ലെ????

Manoraj said...

മാതൃത്വം മഹനീയമായ വികാരമാണ്. അതേ കുറിച്ച് പറയുമ്പോള്‍ എപ്പോഴും ഓര്‍മ്മ വരുന്നത് ഒ.എന്‍.വി.കുറുപ്പിന്റെ അമ്മ എന്ന കവിതയാണ്. എഴുതു. ഇനിയും..ഇനിയും

faisu madeena said...

കാത്തിരിപ്പ്.....