Apr 7, 2009

ഇഷ്ടം


എന്റെ ജീവിതത്തിലും,
തിരമാലകളാല്‍ തകര്‍ന്ന മണല്‍ കൊട്ടരങ്ങളുണ്ട്...
കണ്ണ് നിറയുമ്പോള്‍ നിലാവിലേക്ക് നോക്കിയിരുന്ന
പൗര്‍ണമികളുണ്ട്..
കനവിന്റെ കവിതകളുണ്ട്..
അവയ്ക്ക് പശ്ചാത്തലമൊരുക്കുന്ന മൌനത്തിന്റെ സംഗീതമുണ്ട്‌ ....
പക്ഷേ
നമുക്കു ചുറ്റും സ്നേഹത്തിന്റെ പൂക്കളുമായി സുഹൃത്തുക്കളുണ്ട്...
പ്രത്യാശയുടെ പുതു നാംബുകളുണ്ട്, ഒരു നക്ഷത്ര പൊട്ടു പോലെ...
ആഹ്ലാദത്തിന്റെ കൊച്ചു പുഞ്ചിരികളുമായി ..
നമ്മുടെ സൗഹ്രുദം നമ്മുക്ക് ആഘോഷിക്കാം...
ഒരു പാടിഷ്ട്ടപെട്ടു പോയി ഞാന്‍ , എന്റെ സുഹൃത്തിനെ....

No comments: