പാല്‍ നിലാവ് തൂവും രാവുകളില്‍ നീ,
എന്നരുകില്‍ വന്നതും.
മുല്ലകള്‍ പൂക്കും ആളില്ലാത്ത ഇടവഴികളിലൂടെ,
കൈകള്‍ കോര്‍ത്ത് നാം നടന്നതും.
മൂവാണ്ടന്‍ മാവിന്‍ തണലില്‍ വച്ചു ഞാന്‍ എത്ര തവണ,
നിന്നില്‍ വരണമാല്യം ചാര്‍ത്തിയതും,
എല്ലാം എനിക്ക് മറക്കാന്‍ കഴിഞ്ഞെങ്കില്‍....
നിന്‍ തുടുത്ത കവിളുകളില്‍ തുളുമ്പുന്ന,
സിന്ദൂരത്തിനായി എന്‍ അധരങ്ങള്‍ അടുപിച്ചപ്പോള്‍,
നീ നഖം കൊണ്ടു നുള്ളിയതിന്റെ വേദന,
ഞാന്‍ എങ്ങനെ മറക്കും?
നീ പാടിയ രാഗങ്ങളില്‍ ,
ഞാന്‍ ഒരു രാഗമേഘമായി അലിഞ്ഞു.
നീ അണിഞ്ഞ ചന്ദനകുറിയില്‍ ,
ഞാനൊരു നീല നിലാവിന്‍ കുളിരായി അലിഞ്ഞതും.
എല്ലാം ഇന്ന് എന്‍ നഷ്ടസുഗന്ധങ്ങള്‍.
No comments:
Post a Comment