Jul 4, 2009
സുഹൃത്ത്
അന്ധകാരം മൂടിയ ഹൃദയത്തിന് അഗാധകയങ്ങളിലേക്ക് നോക്കി,
ഞാന്‍ എന്നോട് തന്നെ ചോദിച്ചു ,
നീ എന്റെ ആരായിരുന്നു?
ആത്മാവിലൂറുന്ന സ്വപ്നങ്ങളാം വാക്കുകളില്‍
ഞാന്‍ കടഞ്ഞെടുത്ത കവിതകളുടെ ആരാധികയോ?
എന്റെ ഹൃദയതന്ത്രികളില്‍ വിധിമീട്ടിയ
സംഗീതത്തിനു ശോകത്തിന് നിറം ഉണ്ടെന്നു അറിഞ്ഞു,
എന്നെ ആശ്വസിപ്പിച്ച സഹോദരിയോ?
സുഖദുഃഖങ്ങള്‍ നിറഞ്ഞ ജീവിതമാണു ,
മരണത്തെക്കാള്‍ ഉത്തമം എന്ന്,
എന്നെ പഠിപ്പിച്ച മാര്‍ഗദര്‍ശിയോ ?
ആത്മാവില്‍ കരിന്തിരി കത്തിയപ്പോള്‍ ,
പരന്ന അന്ധകാരത്തെ കുറിച്ചു ചിന്തിക്കാതിരികാന്‍
എന്നോട് ചൊല്ലിയ ആത്മസഖിയോ?
സങ്കടങ്ങളാംതിരമാലകള്‍ക്ക്ക്കിടയിലെ ,
ചെറിയ ചിപ്പികളാം സന്തോഷങ്ങളെ
സ്നേഹിക്കാന്‍ പറഞ്ഞ മാലാഖയോ?
സ്വപ്നങ്ങളൊന്നും യാഥാര്‍ഥ്യമല്ലെങ്കിലും ,
യാഥാര്‍ഥ്യമാവത്തതിനെ സ്വപ്നം,
എന്ന് വിളിച്ച പ്രിയതോഴിയോ?
സ്ത്രീപുരുഷ ബന്ധങ്ങളില്‍ പ്രേമത്തേക്കാളുപരി,
ഒരു സ്നേഹം ഉണ്ടെന്നു എന്നെ പഠിപ്പിച്ച സുഹൃത്തേ....
എന്റെ ആത്മാവിന്റെ പുസ്തകത്താളുകള്‍ക്ക്ക്കുള്ളില്‍ ,
ഞാന്‍ സൂക്ഷിക്കുന്ന ആലിലയാണു നിന് വാക്കുകള്‍.
നിന് മുഖം ഞാന്‍ എന്റെ നിറയെ പേജുകളുള്ള .
തടിച്ച ചട്ടകളോടുകൂടിയ ഹൃദയത്തില്‍,
ഒരു മയില്‍പീലിയായ് സൂക്ഷിക്കും,
ആ പുസ്തകം നശിക്കും വരെ....
Subscribe to:
Post Comments (Atom)
3 comments:
നല്ലൊരു കവിത....
നല്ല വരികള്‍...
പക്ഷേ അക്ഷരത്തെറ്റുകള്‍ ഇതിനെ വികൃതമാക്കിക്കളഞ്ഞു.
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.. ബ്ലോഗിന്റെ ടൈറ്റില്‍ മലയാളമാക്കിയില്ലെങ്കിലും പോസ്റ്റിന്റെ തലക്കെട്ട് മലയാളത്തില്‍ എഴുതണം.( കീമേന്‍ അല്ലേ ഉപയോഗിക്കുന്നത്?)
കവിത നന്നായിട്ടുണ്ട്..ആശംസകളോടെ,
this one is really gr8....keep writing frnd...& thanx 4 joining my blog :) regards.....
Post a Comment