Jul 4, 2009

സുഹൃത്ത്‌


അന്ധകാരം മൂടിയ ഹൃദയത്തിന്‍ അഗാധകയങ്ങളിലേക്ക് നോക്കി,
ഞാന്‍ എന്നോട് തന്നെ ചോദിച്ചു ,
നീ എന്റെ ആരായിരുന്നു?
ആത്മാവിലൂറുന്ന സ്വപ്നങ്ങളാം വാക്കുകളില്‍
ഞാന്‍ കടഞ്ഞെടുത്ത കവിതകളുടെ ആരാധികയോ?
എന്റെ ഹൃദയതന്ത്രികളില്‍ വിധിമീട്ടിയ
സംഗീതത്തിനു ശോകത്തിന്‍ നിറം ഉണ്ടെന്നു അറിഞ്ഞു,
എന്നെ ആശ്വസിപ്പിച്ച സഹോദരിയോ?
സുഖദുഃഖങ്ങള്‍ നിറഞ്ഞ ജീവിതമാണു ,
മരണത്തെക്കാള്‍ ഉത്തമം എന്ന്,
എന്നെ പഠിപ്പിച്ച മാര്‍ഗദര്‍ശിയോ ?

ആത്മാവില്‍ കരിന്തിരി കത്തിയപ്പോള്‍ ,
പരന്ന അന്ധകാരത്തെ കുറിച്ചു ചിന്തിക്കാതിരികാന്‍
എന്നോട് ചൊല്ലിയ ആത്മസഖിയോ?
സങ്കടങ്ങളാംതിരമാലകള്‍ക്ക്ക്കിടയിലെ ,
ചെറിയ ചിപ്പികളാം സന്തോഷങ്ങളെ
സ്നേഹിക്കാന്‍ പറഞ്ഞ മാലാഖയോ?
സ്വപ്നങ്ങളൊന്നും യാഥാര്‍ഥ്യമല്ലെങ്കിലും ,
യാഥാര്‍ഥ്യമാവത്തതിനെ സ്വപ്നം,
എന്ന് വിളിച്ച പ്രിയതോഴിയോ?

സ്ത്രീപുരുഷ ബന്ധങ്ങളില്‍ പ്രേമത്തേക്കാളുപരി,
ഒരു സ്നേഹം ഉണ്ടെന്നു എന്നെ പഠിപ്പിച്ച സുഹൃത്തേ....
എന്റെ ആത്മാവിന്റെ പുസ്തകത്താളുകള്‍ക്ക്ക്കുള്ളില്‍ ,
ഞാന്‍ സൂക്ഷിക്കുന്ന ആലിലയാണു നിന്‍ വാക്കുകള്‍.
നിന്‍ മുഖം ഞാന്‍ എന്റെ നിറയെ പേജുകളുള്ള .
തടിച്ച ചട്ടകളോടുകൂടിയ ഹൃദയത്തില്‍,
ഒരു മയില്‍പീലിയായ്‌ സൂക്ഷിക്കും,
ആ പുസ്തകം നശിക്കും വരെ....

3 comments:

Sabu Kottotty said...

നല്ലൊരു കവിത....
നല്ല വരികള്‍...
പക്ഷേ അക്ഷരത്തെറ്റുകള്‍ ഇതിനെ വികൃതമാക്കിക്കളഞ്ഞു.

Unknown said...

അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.. ബ്ലോഗിന്റെ ടൈറ്റില്‍ മലയാളമാക്കിയില്ലെങ്കിലും പോസ്റ്റിന്റെ തലക്കെട്ട് മലയാളത്തില്‍ എഴുതണം.( കീമേന്‍ അല്ലേ ഉപയോഗിക്കുന്നത്?)

കവിത നന്നായിട്ടുണ്ട്..ആശംസകളോടെ,

Ramya Joshi said...

this one is really gr8....keep writing frnd...& thanx 4 joining my blog :) regards.....