Mar 4, 2010

ചില രജിസ്റ്റര്‍ ചിന്തകള്‍

രാവിലെ ഓഫീസിലേക്കു തിരക്കിട്ടുപുറപ്പെടുമ്പോള്‍ വന്ന ഒരു ഫോണ്‍ കോളാണ്  ഇത് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞങളുടെ ഒരു സുഹ്രുത്ത് രജിസ്റ്റര്‍  മാര്യേജ്  ചെയ്യാന്‍ പോവുന്നു,അതിനു എല്ലാ  സഹകരണവും ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു കോള്‍ ആയിരുന്നു .
               നിങ്ങള്‍  വിചാരിക്കുന്നുണ്ടാവും എന്താ ഇതില്‍ എഴുതാനും മാത്രം പ്രത്യേകത ,ഇത് ഒരു സാദാരണ കാര്യമല്ലേ  എന്നു. ശരിയാണു ,പക്ഷെ  നമ്മള്‍   ആരെങ്കിലും ഒരിക്കലെങ്കിലും  ചിന്തിച്ചിട്ടുണ്ടോ   ഈ സാധരണമായ കാര്യം നടത്തികിട്ടുവാന്‍ എത്ര മാത്രം മനോധൈര്യം വേണം എന്നു.ഒരു ആവേശത്തിന്റെ പുറത്ത് വീട്ടുകാരേ എതിര്‍ത്ത്  ഇഷ്ട്ടപെട്ടവരുടെ ഒപ്പം ജീവിക്കുവാന്‍ പുറപ്പെടുന്ന  നാം പലപ്പൊഴും  ചിന്തിക്കുന്നില്ല  ഇനി എന്ത്  എന്നു?എന്ത്  തീരുമാനവും എടുക്കുന്നതിനു മുന്‍പേ വളരെയധികം  ആലോചിക്കണമെന്നു നമ്മുടെ കാരണവന്മാര്‍  പറയാറുണ്ടു ,പക്ഷേ നാം അതിനെ കാര്യമായി എടുക്കാറില്ലാ , രജിസ്റ്റര്‍  മാര്യേജിന്റെ  കാര്യത്തില്‍ നാം ചിന്തിക്കേണ്ട  പല കാര്യങ്ങള്‍ ഉണ്ട്. പ്രേമിച്ചു നടക്കുമ്പോള്‍ നാം ഒരു സ്വപ്നലോകത്തില്‍ ആണ്  ജീവിക്കുന്നത് ,പക്ഷേ വിവാഹശേഷം മാത്രമേ നാം ജീവിതത്തിലെ പല യാഥാര്‍ത്യങ്ങളും മനസിലാകുന്നത്  .വിവാഹിതരാവന്‍ ഒരു നിമിഷത്തിന്റെ ആവേശത്തില്‍  ഉറപ്പിക്കാന്‍ നമ്മുക്ക് കഴിയും , പക്ഷേ അതിനു ശേഷമുള്ള ജീവിതം എങ്ങനെ എന്നു  നാം  ചിന്തിച്ചിട്ട് കുടി കാണില്ല .ഇങ്ങനെയുള്ള വിവാഹങ്ങള്‍ പലതും ഡൈവൊഴ്സിലാണു അവസാനിക്കുന്നത് ,അതിനു കാരണക്കാരും  നമ്മള്‍ തന്നെ.

നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു 90%പ്രശ്നങ്ങള്ക്കും ഉത്തരവാദികള്‍   നാം തന്നെയാണ്  .പരസ്പരം മനസില്ലാക്കിയും വിട്ടുവീഴ്ച്ചകള്‍ ചെയ്തു കൊണ്ടും ഉള്ള ഒരു ജീവിത രീതികൊണ്ടു മാത്രമേ വിജയിക്കുവാന്‍ സാധിക്കൂ.മുഖം മൂടികളില്ലാതെ തുറന്ന ഒരു പെരുമാറ്റം ആയിരിക്കണം നമ്മുടേത് ,പക്ഷേ ഇന്നു പലപ്പോഴും അതിനു കഴിയാറില്ല. ചെറിയ കാര്യങ്ങളുപോലും പെരുപ്പിച്ച് കാണിച്ചു പ്രശ്നങ്ങള്‍  ഉണ്ടാക്കി, അത് ഡൈവോഴ്സില്‍ എത്തിക്കുന്നത്  ഇന്നു ഒരു സ്ഥിരം കാര്യം ആയിരിക്കുന്നു .ആ സമയത് നമ്മുക്കു സപ്പോട്ടിനായി  സാക്ഷികളായി നിന്ന നമ്മളുടെ  സുഹ്രുത്തുക്കള്‍ പോലും ഉണ്ടാവില്ല.ഇങ്ങനെ ഉള്ള ഒരു കാര്യങ്ങളും വിവാഹത്തിനു മുന്‍പ്  നാം ചിന്തിക്കാറു പോലുമില്ല.രണ്ടു മതസ്ഥര്‍ തമ്മിലുള്ള വിവാഹം കൂടി ആണെങ്കില്‍ ഒന്നും പറയുകയെ വേണ്ട ,പ്രശ്നങ്ങള്‍ കൂടുകയെ ഉള്ളു ,രണ്ടു വ്യത്യസ്ത സമുദായങ്ങളില്‍ ജീവിച്ച ആളുകള്‍ ഒന്നിച്ച്  ജീവിച്ചു തുടങ്ങുമ്പോള്‍  ഒട്ടെറെ പ്രശ്നങ്ങള്‍  ഉണ്ടാവാം ,അതൊക്കെ തരണം ചെയ്തു മുന്നോട്ടു പോവണം എന്നുണ്ടെങ്കില്‍ നാം വിവാഹത്തിനു മുന്‍പേ അതിനായി തയ്യാറാവണം .ഒരുമിച്ച് ജീവിക്കുവാന്‍ തുടങ്ങുമ്പോള്‍ എന്ത് പ്രശ്നമുണ്ടായാലും അത് നേരിടുവാന്‍ ഉള്ള മനോധൈര്യം ഉണ്ടാവണം ​.
                                   എന്തായാലും ഒരുമിച്ചു ജീവിക്കുവാന്‍ തീരുമാനിച്ച ഞങ്ങളുടെ  സുഹ്രുത്തിനു എല്ലാ നന്മകളും നേരുന്നു.

4 comments:

Rejeesh Sanathanan said...

നമ്മള്‍ മാത്രം ചിന്തിച്ചിട്ട് കാര്യമില്ല.....വിവാഹ ശേഷം നമ്മള്‍ എത്തിപ്പെടുന്ന സാഹചര്യങ്ങളാണ് പ്രധാനം. അവയാണ് നമ്മുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത്.......വ്യത്യസ്ത സമുദയങ്ങളില്‍ നിന്നുള്ള വിവാഹങ്ങളില്‍ കടന്നു വരുന്ന പ്രധാന വില്ലനും ഈ സാഹചര്യങ്ങള്‍ തന്നെ...........

നുറുങ്ങുകൾ said...

veenayude different aaya chinthaakal..ithil kanunnilla...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇപ്പൊ എനിച്ചും ഇത്തിരി ധൈര്യം വന്നു :)

സ്നേഹത്തിനു മതങ്ങൾ തടസ്സമാണെങ്കിൽ നമുക്കാദ്യം അത് പിഴുതെറിയാം

ദൈവങ്ങൾ തടസ്സമാണെങ്കിൽ, അമ്പലങ്ങൾ പൊളിച്ചടുക്കാം...

പ്രണയത്തിനെ കാരാഗൃഹത്തിലടക്കുന്ന വ്യവസ്ഥിതികൾ തച്ചുടക്കാം ....

ശ്രീ said...

വളരെ ശരിയാണ്. ഇത്രയും കാര്യങ്ങളൊക്കെ ആലോചിച്ച ശേഷം തന്നെയായിരിയ്ക്കും അവരതിന് പുറപ്പെട്ടിരിയ്ക്കുക എന്ന് വിശ്വസിയ്ക്കാം.