എന്റെ ഉള്ളില്‍ ഉറഞ്ഞുകൂടിയ മുത്തേ,
നിന്റെ നേര്‍ത്ത കുറുങ്ങലുകള്‍
എന്റെ ഹൃദയത്തില്‍ പ്രതിധ്വനിച്ചു...
ഈ ലോകത്തിന്റെ വിരിമാറിലേക്ക്
കുതിച്ചുപായുവാനായിരുന്നോ നിന്റെ പ്രയാണം
ഹൃദയഭിത്തികള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്നു നീ
ഒരു കണ്ണുനീര് മുത്തായി പുറത്തേക്കു ഒഴുകി
ഒഴുകി ഒഴുകി ഒരു തേങ്ങലായി നീ എന്നുള്ളില്‍ കെട്ടടങ്ങി..
4 comments:
അതങ്ങനെ അടങ്ങുകയില്ല സുഹൃത്തെ.. അതിന്റെ ഒഴുക്ക് നിലക്കുകയുമില്ല.. അതിനിയും വരും....ഓരോരോ സാഹചര്യത്തിൽ..വിങ്ങലുകൾ സമ്മാനിച്ച്...
രാത്രികള്‍ ഇല്ലാതെ പകലുകളും ഇല്ല. എല്ലാവര്ടെയും ഉള്ളില്‍ വിങ്ങലുകള്‍ ഉണ്ട്. ആ വിങ്ങലുകളെ, വേദനകളെ, കഥകള്‍, കവിതകള്‍ ആക്കുന്നവര്‍ വളരെ വിരളം ആണ്.
അങ്ങനെ ഓരോ വിങ്ങലുകളും ഓരോ കവിതകളുടെ മണി "മുത്തുകള്‍ " ആവട്ടെ എന്നാശംസിക്കുന്നു..
ഉള്ളിലെ വേദനകളെ കവിതയാക്കുന്നവരാണ് യഥാര്‍ത്ഥ എഴുത്തുകാര്‍. ആശംസകള്‍...
Good....
regards
kOchUrAvI
Post a Comment