ആദ്യ പ്രണയം ,
തുറക്കാത്ത എഴുത്തുകളാണ്,
സംഭാഷണങ്ങളില്ലാത്ത നാടകമാണ് ,
സമുദ്രത്തിന്റെ അഗാധതയാണ് .
അപരിചിതമായ മരുഭൂമിയാണ്
അനന്തതയിലേക്ക് തുറക്കുന്ന ജാലകമാണ് .
കണ്ണാടിയിലെ പ്രതിബിംബമാണ് .
കാറ്റിനുള്ളിലെ കുളിരാണ് ,
പിന്‍വാങ്ങലിന്റെ പടിവാതിലുകലാണ് ,
മൌനത്തിന്റെ സംഗീതമാണ് ,
നിശബ്ദതയുടെ സൌന്ദര്യമാണ് ,
കാലം മായ്ക്കാത്ത പുഞ്ചിരിയാണ്
ഹൃദയത്തിലെ മുറിവുകളാണ് ,
ശിശിരത്തിലും പൊഴിയാത്ത ഇലകളാണ് .
10 comments:
ഹോ.. പ്രണയത്തിന് ഇത്രയധികം അര്‍ത്ഥതലങ്ങളും ഡൈമെന്ഷന്സും ഉണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒന്ന് പ്രണയിച്ചേന്..:)
കവിത കുഴപ്പമില്ല. വരികള്‍ തമ്മിലുള്ള പൊരുത്തം നന്നായി വര്‍ക്ക് ഔട്ട് ചെയ്തിട്ടുണ്ട്.
nannaayittundu.. :)
കവിത കൊള്ളാം. എന്നാല്‍ പ്രണയമെന്നല്ല
ആദ്യ പ്രണയമെന്നാണു് പരാമര്‍ശം അതിനാല്‍
ഇങ്ങനെ കുറിക്കുന്നു.
ആദ്യ പ്രണയം അവസാനത്തെ
പ്രണയത്തിന്റെ ആരംഭം.
ആദ്യപ്രണയത്തിനു ഇത്രയും അർത്ഥതലങ്ങളോ...?
ഉവ്വ് .....
ഒരു പുഴയില്‍ ഒരാള്‍ക്ക് രണ്ടുതവണ കാല് കുത്താനാവില്ല എന്നു പറഞ്ഞപോലെ ഒരാള്‍ക്കും രണ്ടാമതൊന്ന് പ്രണയിക്കാനാവില്ല. കാരണം, ഓരോ പ്രണയവും ആദ്യത്തേതിന്റെ തുടര്‍ച്ചയാകുന്നു.
ആദ്യപ്രണയം മാത്രമാണ് ഒരു വെറും നിങ്ങളെ പ്രണയിയാക്കുന്നത്. പിന്നീട് അത് Update ചെയ്യാനാകും എന്നു മാത്രം. ഒരിക്കല്‍ മാത്രം ജനിക്കുന്ന പോലെയാകുന്നു അത്!
ഇങ്ങനെ ആരോ പറഞ്ഞിട്ടുണ്ടല്ലോ!
(ഓ! അതാ നന്ദു ആണെന്നു തോന്നുന്നു!)
ഹിഹി!! (ചുമ്മാ...)
കവിത ഇഷ്ടപ്പെട്ടു.
:)
kollam nalla kavitha
വായിക്കാത്ത അനേകം എഴുത്തുകള്‍ ശേഷകാല പ്രണയം. ഒരിക്കലും വായിച്ചു തീരാത്ത പുസ്തകം, മറ്റൊരാള്‍.
എന്റെ ആദ്യ പ്രണയം സംഭാഷണങ്ങളില്ലാത്ത നാടകമാണ്
ആദ്യ പ്രണയം
തുറക്കാത്ത എഴുത്തുകളാണ്
nalla vari veena
Post a Comment